MSM HSS

  • കല്‍പവൃക്ഷങ്ങള്‍ കൊണ്ട് അഗ്രഹീതമായ കല്‍പകഞ്ചേരി എന്ന ഹരിതമനോഹര ഗ്രാമ പ്രദേശത്തിന്റെ അഭിമാനമായി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന എം.എസ്.എം. ഹയര്‍ സക്കണ്ടറി സ‍‍്ക‍ൂള്‍ അതിന്റെ മൂന്നരപതിറ്റാണ്ടു കാലത്തെ പ്രയാണത്തിനിടയ്ക്ക് അസൂയാവഹമായ വളര്‍ച്ചയാണ് കാഴ്ചവെച്ചിട്ടുള്ളത്.
  • കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും സാധാരാണക്കാ രുടെയും പാവപ്പെട്ടവരുടെയും വിദ്യാസംബാധനത്തിനുള് ആശ്രയമാണ് ഈസ്ഥാപനം.
  • പ്രദേശനിവാസിയായ കോട്ടയില്‍ ക‍ുഞ്ഞിപ്പോക്കര്‍ എന്ന ഇല്ലാപ്പ‍ു സാഹിബ് തന്റെ പിതാവ് മുയ്തീന്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ഈ സ്ഥാപനം അദ്ദേഹത്തിന്റെ വിശ്രമമില്ലാത്ത പ്രയത്നം ഓന്നുകൊണ്ടു മാത്രമാണ് ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ന്നു പന്തലിച്ചത്.
  • ഇദ്ദേഹത്തിന്റെ മകനായ കോട്ടയില്‍ അബ്‍ദ‍ുല്‍ലത്തീഫ് ആണ് ഈ സ്കൂളിന്റെ മാനേജര്‍
  • 1976-ല്‍ സ്ഥആപിതമായ ഈ സ്‍ക‍ൂള്‍ ഇന്ന് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന വിദ്യാലയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു.
  • യു.പി. തലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള വിഭാഗങ്ങളിലായി 5000ഓളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
  • 12 ഹയര്‍സെക്കണ്ടറി ബാച്ചുകളും 50ലധികം ഹൈസ്‍ക‍ൂള്‍ ഡിവി‍ഷനുകളും 30ല്‍ പരം യു.പി. ഡിവി‍ഷനുകളും ഉള്‍കൊള്ളുന്ന ഈസ്ഥാപനത്തില്‍ 180ഓളം അധ്യാപക-അനധ്യാപക ജീവനക്കാര്‍ ജോലിചെയ്യുന്നു.